കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്തുന്ന മരിയന്‍ തീര്‍ത്ഥാടനം സെപ്തംബര്‍ 1 ഞായറാഴ്ച കാഞ്ഞിരപ്പള്ളി പഴയപള്ളിയിലേയ്ക്കും 7 ശനിയാഴ്ച ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളിയിലേയ്ക്കും നടത്തപ്പെടും.
സെപ്തംബര്‍ 1 ഞായറാഴ്ച രാവിലെ 9.45ന് ദിവ്യകാരുണ്യആരാധനയെതുടര്ന്ന് സെന്റ് ഡോമിനിക്സ് കത്തീദ്രല്‍ പള്ളിയില്‍ നിന്ന് പഴയപള്ളിയിലേയ്ക്ക് മരിയന്‍ റാലി നടത്തപ്പെടും. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തീര്‍ത്ഥാടന സമാപന സന്ദേശം നല്‍കും. തുടര്‍ന്ന് മിഷന് ലീഗ് ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി തുണ്ടത്തിലിന്റെ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന. ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ കൃതജ്ഞത അര്‍പ്പിക്കും. നേര്‍ച്ചഭക്ഷണത്തോടെ ലോറേഞ്ച് മേഖലയിലെ തീര്‍ത്ഥാടന പരിപാടികള്‍ക്ക് സമാപനമാകും.
ലോറേഞ്ച് മേഖലയിലെ തീര്‍ത്ഥാടകര്‍ രാവിലെ 9.30ന് കത്തീദ്രല്‍ പള്ളിയില്‍ എത്തിച്ചേരേണ്ടതാണ്. തീര്‍ത്ഥാടകരുമായെത്തുന്ന വാഹനങ്ങള്‍ കത്തീദ്രല്‍ പള്ളിയങ്കണത്തില്‍ തീര്‍ത്ഥാടകരെ ഇറക്കിയശേഷം പാരീഷ്ഹാള്‍ പരിസരത്ത് പാര്‍ക്കുചെയ്യേണ്ടതാണ്.
സെപ്തംബര്‍ 7 ശനിയാഴ്ച രാവിലെ 9.45ന് വി.യൂദാ തദേവൂസ് കുരിശുപള്ളിയങ്കണത്തില്‍ നിന്നും ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളിയിലേയ്ക്ക് മരിയന്‍ റാലി. തുടര്‍ന്ന് രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. മിഷന്‍ലീഗ് ഫൊറോന ഡയറക്ടര്‍മാര്‍ സഹകാര്‍മ്മികരാകും. ഉപ്പുതറ ഫൊറോന വികാരി ഫാ. ഡോമിനിക് കാഞ്ഞിരത്തിനാല്‍ കൃതജ്ഞതയര്‍പ്പിക്കും. 1 മണിക്ക് നേര്‍ച്ചഭക്ഷണത്തോടെ തീര്‍ത്ഥാടന പരിപാടികള്‍ സമാപിക്കും. ഹൈറേഞ്ച് മേഖലയിലെ തീര്‍ത്ഥാടകര്‍ രാവിലെ 9.30ന് ഉപ്പുതറ വി.യൂദാതദേവൂസ് കുരിശുപള്ളിയങ്കണത്തില്‍ എത്തിച്ചേരേണ്ടതും തീര്‍ത്ഥാടകരുമായെത്തുന്ന വാഹനങ്ങള്‍ അവരെ കുരിശുപള്ളിയങ്കണത്തില്‍ ഇറക്കിയശേഷം ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഗ്രൗണ്ടില്‍ പാര്ക്ക്ചെയ്യേണ്ടതുമാണ്.