PASTORAL ANIMATION Centre, ANAKKARA .
1977 മെയ് മാസം പന്ത്രണ്ടാം തീയതി
ചങ്ങനാശ്ശേരി രൂപതയിൽ നിന്നും വിഭജിതമായ കാഞ്ഞിരപ്പള്ളി രൂപതയ്ക് ബലിഷ്ടമായ അടിത്തറ പണിയുക എന്ന ലക്ഷ്യത്തോടുകൂടി അന്നത്തെ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയായിരുന്ന മേജർ ആർച് ബിഷപ്പ് മാർ ആൻറണി പടിയറയുടെയും , കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ
മെത്രാൻ മാർ ജോസപ്പ് പവ്വത്തിലിന്റേയും തിളക്കമർന്ന നേതൃത്വത്തിൽ 1995 ൽ ഹൈ റേഞ്ച് മേഖലയിൽ അണക്കരയിൽ പാസ്റ്ററൽ അനിമേഷൻ സെൻറർ സ്ഥാപിതമായി.കോട്ടയം ഇടുക്കി പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ എല്ലാ വിശ്വാസികൾക്കും സമഗ്രമായ ക്രിസ്തീയ പരിശീലനത്തിന് വേദിയായി പാസ്റ്ററൽ അനിമേഷൻ സെൻറർ നിലകൊള്ളുന്നു. വിശ്വാസപരിശീലനം,വിദ്യാഭ്യാസം, നേതൃത്വ പരിശീല ക്ലാസുകൾ, സെമിനാറുകൾ എന്നിവ ഈ സ്ഥാപനത്തിൽ സംഘടിപ്പിക്കപ്പെടുന്നു.
രുപതയിലെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ പരിശീലന പരിപാടികൾ, കേരള വിദ്യാഭ്യാസ വകുപ്പിന്റെ ട്രെയിനിങ്ങുകൾ, കൗൺസിലിഗ് കോഴ്സുകൾ .സാമൂഹിക വിപത്തുകളായ മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവൽക്കരണ ക്ലാസുകൾ സഭാത്മക ധ്യാനം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്നു .വിവിധ സഭ വിഭാഗങ്ങളുടെ സെമിനാറുകൾ ധ്യാനങ്ങൾ എന്നിവയും ഇവിടെ വേദിയൊരുക്കപ്പെടുന്നു. പാസ്റ്ററൽ ആനിമേഷൻ സെന്ററിനോട് ചേർന്നുള്ള സാൻ ജോഭവൻ രൂപതയിലെ പ്രായമായ വൈദികൾക്കും രോഗാവസ്ഥയിലുള്ളവർക്കും വിശ്രമ കേന്ദ്രം കൂടിയാണ്.
എല്ലാ മാസങ്ങളിലും രൂപത ഫാമിലി അപ്പോസ്തലറ്റിന്റെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാറുകളും , സൺഡേ സ്കൂൾ കുട്ടികൾക്കുള്ള പരിശീലന കളരികളും നടക്കുന്നു. രൂപതഎസ് എം വൈ എം ന്റെ നേതൃത്വത്തിൽ ടീൻ ഫെസ്റ്റുകളും ,രൂപത ലിറ്റർജിക്കൽ ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ . എല്ലാ മാസവും ഗാന പരിശീലനവും ,കാഞ്ഞിരപ്പള്ളി രൂപത വൈദികരുടെ മാസ ധ്യാനങ്ങളും പാസ്റ്ററൽ ആനിമേഷൻ സെൻററിൽ നടത്തിവരുന്നു.കുമളി -മൂന്നാർ റോഡിൽ -കുമളിയിൽ നിന്നും 11 കിലോമീറ്റർ കട്ടപ്പനയിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
Director:
FR.MATHEW KUNNAPALLIL