Elikkulam – 686 577
04822 – 225319
Vicar: Rev. Dr. Augustine Puthuparampil
Cell: 9446 8040 06
Click here to go to the Church
പുരാതനകാലം മുതല്‍ സവര്‍ണഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ത്തിരുന്ന പ്രദേശമാണ് എലിക്കുളം. പ്രതാപം നിറഞ്ഞ മനകളും കാവുകളും ഇവിടെയുണ്ടായിരുന്നു. ഇല്ലത്തിനടുത്തായി പ്രത്യേകം തയ്യാറാക്കിയ കുളങ്ങളുണ്ടായിരുന്നു. വിശേഷദിനങ്ങളില്‍ സവര്‍ണഹിന്ദുക്കള്‍ പിതൃക്കളുടെ ആത്മശാന്തിക്കായി ഇവിടെ ബലി നടത്തിയിരുന്നു. അപ്രകാരം ഇവിടം ബലിക്കുളത്തിന്‍റെ നാടായി. ബലിക്കുളം കാലാന്തരത്തില്‍ എലിക്കുളം ആയെന്ന് ഐതിഹ്യമുണ്ട്.
കുടിയേറ്റം
തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ നിലവിലിരുന്ന കാലം. ക്രൈസ്തവര്‍ എണ്ണ തൊട്ടു കൊടുത്താല്‍ അയിത്തത്തിനു മോചനം ലഭിക്കുമെന്ന സവര്‍ണഹിന്ദുക്കളുടെ വിശ്വാസപ്രകാരം ഏഴെട്ടു ശതാബ്ദങ്ങള്‍ക്കു മുമ്പു പാലാ, ചേര്‍പ്പുങ്കല്‍ എന്നിവിടങ്ങളില്‍ നിന്നു ക്രൈസ്തവരെ ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചു. വിളക്കുമാടം, പൂവരണി എന്നീ സമീപദൈവാലയങ്ങളിലാണ് അവര്‍ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. പില്‍ക്കാലത്ത് അനേകം ക്രൈസ്തവകുടുംബങ്ങള്‍ ഇവിടെ കുടിയേറിപ്പാര്‍ത്തു.
ദൈവാലയം
ക്രൈസ്തവകുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ഈ പ്രദേശത്തു ദൈവാലയത്തിന്‍റെ ആവശ്യമുണ്ടായി. ദൈവാലയനിര്‍മാണത്തിനായി 1898 മാര്‍ച്ച് 25 ന് പവ്വത്ത്, വെമ്പാല, പെരുവേലില്‍, കുമ്പളപ്പള്ളില്‍ എന്നീ വീട്ടുകാര്‍ ഒരേക്കര്‍ 46 1/2 സെന്‍റ് സ്ഥലം തീറുവാങ്ങി പള്ളിക്കു ദാനം ചെയ്തു. ദൈവാലയസ്ഥാപനാനുമതിക്കായി ചങ്ങനാശേരി മെത്രാന്‍ സമക്ഷവും ഗവണ്‍മെന്‍റിലും അപേക്ഷ സമര്‍പ്പിച്ചു. 1908 മാര്‍ച്ച് 20 ന് മാര്‍ മത്തായി മാക്കീല്‍ തിരുമേനി ഉണ്ണിമിശിഹായുടെ നാമത്തില്‍ ദൈവാലയം സ്ഥാപിക്കുന്നതിന് അനുമതി നല്‍കി. പ്രഥമവികാരിയായി മൂലയില്‍ ബ. മത്തായിച്ചനെ നിയമിച്ചു. 1908 മേയ് 31 ന് ദൈവാലയത്തിനു തറക്കല്ലിട്ടു; താല്കാ ലികമായുണ്ടാ ക്കിയ ഷെ ഡ്ഡില്‍ ആദ്യ ദിവ്യബലിയര്‍പ്പിച്ചു.
ദൈവാലയത്തിന്‍റെ വരുമാനം വളരെ പരിമിതമായിരുന്നതിനാല്‍ സ്ഥായിയായ പണികളൊന്നും നടന്നില്ല. 1912 ല്‍ വികാരിയായെത്തിയ വടക്കേമുറിയില്‍ ബ. അബ്രാഹമച്ചന്‍ ദൈവാലയത്തിന്‍റെയും വൈദികമന്ദിരത്തിന്‍റെയും പണികളാരംഭിച്ചു ഭൂരിഭാഗവും പൂര്‍ത്തിയാക്കി. 1915 ല്‍ വികാരിയായി എത്തിയ തൊട്ടി വടക്കേല്‍ ബ. കുര്യാക്കോസച്ചനാണു പണികള്‍ പൂര്‍ത്തിയാക്കിയത്.
പുതിയ പള്ളി
പള്ളി പഴയതും സ്ഥലസൗകര്യ മില്ലാത്തതുമായതിനാല്‍ പുതിയ ദൈവാലയം പണിയണമെന്നു വിശ്വാസികള്‍ ആഗ്രഹിച്ചു. പക്ഷേ 60 ല്‍ പരം വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ സ്വപ്നം യാഥാര്‍ഥ്യമായത്. പുതിയ പള്ളിയുടെ ശിലാസ്ഥാപനം അഭിവന്ദ്യ മാര്‍ ആന്‍റണി പടിയറ 1976 ഏപ്രില്‍ 5 ന് നിര്‍വഹിച്ചു. മൂന്നു വര്‍ഷം കൊണ്ടു പണി പൂര്‍ത്തിയാക്കി; 1979 മേയ് 9 നു മാര്‍ ജോസഫ് പവ്വത്തില്‍ കൂദാശ ചെയ്തു. 1990 ല്‍ പുതിയ പള്ളിമുറി നിര്‍മിച്ചു.
സ്ഥാവരവസ്തുക്കള്‍
ദൈവാലയത്തിന്‍റെ നിത്യച്ചെലവിനുള്ള വരുമാനം ഉണ്ടാകാതെ വന്ന സാഹചര്യത്തിലാണ് 1908 മാര്‍ച്ച് 26 ന് കുമ്പളപ്പളളിക്കാരുടെ രണ്ടു പുരയിടവും പവ്വത്തു കുടുംബത്തിന്‍റെ മംഗലത്തു പുരയിടവും പള്ളിക്കു ദാനം കിട്ടിയത്. 1963 ല്‍ പവ്വത്തു വടക്കേമംഗലത്തു ശ്രീ മത്തായി ദേവസ്യ 50 സെന്‍റു സ്ഥലവും 1969 ല്‍ പൊന്നെടുത്തകല്ലേല്‍ ശ്രീ ദേവസ്യ 10 സെന്‍റു സ്ഥലവും ദാനം ചെയ്തു. എല്‍. പി സ്കൂള്‍ സ്ഥിതി ചെയ്യുന്ന 17 സെന്‍റ് വെട്ടത്ത് ശ്രീ ഔസേപ്പ് ദാനം ചെയ്തതാണ്.
ശുശ്രൂഷയ്ക്കെത്തിയ ബ. വികാരിമാര്‍
മത്തായി മൂലയില്‍ (1908 – 12), അബ്രഹാം വടക്കേമുറിയില്‍ (1912 – 15), കുര്യാക്കോസ് തൊട്ടിവടക്കേല്‍ (1915 – 17), പൗലോസ് കുന്നത്തേടത്ത് (1917 – 18), സ്കറിയ ചന്ദ്രത്തില്‍ (1918 – 19), ജോസഫ് മൈലാടിയില്‍ (1919 – 21), കുര്യാക്കോസ് മണ്ണനാല്‍ (1921 – 25), മത്തായി താഴത്തേല്‍ (1925 – 29), ജോസഫ് മേല്‍വെട്ടം (1929 – 31), മത്തായി മണിയങ്ങാട്ട് (1931 – 33), തോമസ് പുളിക്കീല്‍ (1933 – 35), കുര്യാക്കോസ് പര്യാത്തുമറ്റത്തില്‍ (1935 – 36), കുര്യാക്കോസ് മണ്ണനാല്‍ (1936 – 40), അലക്സാണ്ടര്‍ നീരാക്കല്‍ (1940 – 42), ഔസേപ്പ് കുട്ടന്‍തറപ്പേല്‍ (1942 – 44), മത്തായി മൂങ്ങാമാക്കല്‍ (1944 – 46), തോമസ് തൊട്ടിയില്‍ (1946 -53), ജോര്‍ജ് മുക്കാട്ടുകുന്നേല്‍(1953), തോമസ് തൊട്ടിയില്‍ (1953,) ജോസഫ് വട്ടയ്ക്കാട്ട് (1953 – 57), ജോസഫ് വീട്ടുവേലിക്കുന്നേല്‍ (1957 – 60), ജോസഫ് കുരീക്കാട്ട് (1960 – 63), സ്കറിയാ കരിങ്ങോഴയ്ക്കല്‍ (1963 – 67), ജോര്‍ജ് പൊന്നെടത്തുകല്ലേല്‍ (1967 – 68), ജോസഫ് ഏറ്റുമാനൂക്കാരന്‍ (1968 – 70), ജേക്കബ് പൊട്ടനാനിക്കല്‍ (1970 – 71), തോമസ് വീട്ടുവേലിക്കുന്നേല്‍ (1971 – 73), ജോസഫ് തോട്ടുപുറം (1973 – 75), ജോസഫ് വാഴയില്‍ (1975 – 79), തോമസ് ഏര്‍ത്തയില്‍ (1979 – 81), വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ (1981 – 83), ജോര്‍ജ് കുത്തിവളച്ചേല്‍ (1983 – 84), പോള്‍ വടക്കേത്ത് (1984 – 87), ജോസ് ഒരിക്കാലാ (1987), ജേക്കബ് അയലൂപ്പറമ്പില്‍ (1988 – 92), ആന്‍റണി കൊച്ചാങ്കല്‍ (1993 – 95), ജോസഫ് മരുതോലില്‍ (1995 – 97), തോമസ് ആര്യമണ്ണില്‍ (1997 -).
അസ്തേന്തിമാര്‍
തോമസ് അയിത്തമറ്റം (1935 – 37), മാത്യു കൊട്ടാരത്തുമ്യാലില്‍ (1937 – 39), സഖറിയാസ് പാറപ്ലാക്കല്‍ (1939 – 41), തോമസ് പാറപ്ലാക്കല്‍ (1941 – 42), ജോസഫ് ഔസേപ്പുപറമ്പില്‍ (1942 – 45), ഗീവര്‍ഗീസ് മൂലേച്ചാലില്‍ (1946 – 47), തോമസ് തെക്കേക്കൊട്ടാരം (1966-68), ജോസഫ് ചെരുവില്‍ (1968 – 69), ജോസ് ആലഞ്ചേരില്‍ (1969 – 70), സഖറിയാസ് കല്ലുപുരയ്ക്കല്‍ (1970 – 71), സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ (1995 – 97), സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ (1997 – 98), ജേക്കബ് പാണ്ടിയാംപറമ്പില്‍ (1998 – 2000), ഫിലിപ്പ് തടത്തില്‍ (2000 -).
സ്ഥിതിവിവരം
18 കുടുംബക്കൂട്ടായ്മകളിലായി 371 കത്തോലിക്കാക്കുടുംബങ്ങളും 1907 കത്തോലിക്കരുമുണ്ട്. 17 വൈദികന്മാരും 65 സിസ്റ്റേഴ്സും തിരുസ്സഭയില്‍ വിവിധഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. ഒന്‍പതു വൈദികാര്‍ഥികളും രണ്ടു സന്യാസാര്‍ഥിനികളും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 230 ഹൈന്ദവകുടുംബങ്ങള്‍ ഇടവകയുടെ പരിധിയിലുണ്ട്.
സ്ഥാപനങ്ങള്‍
കുരുവിനാക്കുന്നേല്‍ ശ്രീ കുരുവിളയുടെ മാനേജ്മെന്‍റില്‍ 1916 ല്‍ എല്‍. പി. സ്കൂള്‍ ആരംഭിച്ചു. 1921 മേയ് 9 നു പള്ളിയുടെ മാനേജ്മെന്‍റിലായ സ്കൂള്‍ 1949 ല്‍ യു. പി. ആയി ഉയര്‍ത്തപ്പെട്ടു.
കുരുവിനാക്കുന്നേല്‍ ശ്രീമതി ചിന്നമ്മ ജോര്‍ജ് 1953 ല്‍ ദാനം ചെയ്ത സ്ഥലത്ത് ആരാധനമഠം ആരംഭിച്ചു. 1971 ല്‍ ആരാധനമഠംകാരുടെ വകയായി നഴ്സറിസ്കൂള്‍ ആരംഭിച്ചു. പവ്വത്ത് ബ. അബ്രാഹം അച്ചന്‍ ആശുപത്രിക്കുവേണ്ടി ദാനംചെയ്ത സ്ഥലത്ത് കെട്ടിടം പണിത് 1976 ഡിസം. 21 ന് ആരാധനമഠംകാര്‍ ആശുപത്രി തുടങ്ങി. എന്നാല്‍ പിന്നീടതു നിര്‍ത്തലാക്കി. ഇവിടെ ഇപ്പോള്‍ ബാലികാഭവന്‍ നടത്തിവരുന്നു.
മേരി ഇമ്മാക്കുലേറ്റ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്യാസിനിഭവനം 1974 ല്‍ സ്ഥാപിച്ചു.
പമ്പോലി ഭാഗത്ത് അപ്പസ്തോലിക് ഒബ്ലേറ്റ്സ് മഠം 1991 ല്‍ തുടങ്ങി. പള്ളി ദാനംചെയ്ത സ്ഥലത്തേയ്ക്ക് 1995 ല്‍ ഇതു മാറ്റി സ്ഥാപിച്ചു.
ശ്രീമതി ത്രേസ്യാമ്മ കുരുവിനാക്കുന്നേല്‍ ദാനം ചെയ്ത സ്ഥലത്ത് സെന്‍റ് ജോണ്‍ ഓഫ് ഗോഡ് സന്യാസഭവനവും അതിനോടനു ബന്ധിച്ചു മരണാസന്നരായവര്‍ക്കായി സെറിനിറ്റി ഹോമും 1999 ല്‍ സ്ഥാപിതമായി.
സംഘടനകള്‍
മിഷന്‍ലീഗ്, ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭ, യുവദീപ്തി, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, ലീജിയന്‍ ഓഫ് മേരി, മാതൃദീപ്തി, പിതൃവേദി എന്നീ സംഘടനകള്‍ നിസ്തുലസേവനം നടത്തിവരുന്നു.
കുരിശടി, തിരുനാള്‍
ഇടവകയുടെ കുരിശുപള്ളി 1952 ല്‍ ബ. തോമസ് തൊട്ടിയിലച്ചന്‍ സ്ഥാപിച്ചതാണ്. ഉണ്ണിമിശിഹായുടെ ദര്‍ശനത്തിരുനാളും വി. സെബാസ്ത്യാനോസിന്‍റെ തിരുനാളുമാണ് ഇവിടുത്തെ പ്രധാന തിരുനാളുകള്‍.
വികസനസാദ്ധ്യതകള്‍ ഏറെയില്ലെങ്കിലും ഒട്ടേറെ ആതുരസേവനസ്ഥാപനങ്ങളാല്‍ ധന്യമാണ് എലിക്കുളം ഗ്രാമം.