പുണ്യചരിതനും ദിവ്യകാരുണ്യത്തിന്റെ ഉപാസകനുമായിരുന്ന കുര്യാളശേരിയില്‍ മാര്‍ തോമാ മെത്രാന്‍ ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹം 1908 ഡിസംബര്‍ 8 നു ചമ്പക്കുളത്ത് സ്ഥാപിച്ചു. ദിവ്യകാരുണ്യ നാഥന്‍ എല്ലാവരാലും എല്ലായ്‌പ്പോഴും എല്ലായിടത്തും അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യണമെ ന്നതായിരുന്നു സ്ഥാപക പിതാവിന്റെ ആഗ്രഹം. സൈന്യങ്ങളുടെ കര്‍ത്താവായ ദൈവത്തെ നിരന്തരം പാടി സ്‌തുതിക്കുന്ന വാനവഗണങ്ങക്കു സമാനം ദിവ്യകാരുണ്യത്തിന്റെ ആരാധകരായ ഒരു ഗണം കന്യകമാര്‍ ഭൂമിയിലും ഉണ്ടാകണമെന്ന തായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം.
കരിസം
സ്ഥാപക പിതാവില്‍ കത്തി ജ്വലിച്ചിരുന്നതും പ്രഥമാംഗങ്ങളുമായി പങ്കുവച്ചതും അവര്‍ സ്വന്തമാക്കിയതും തലമുറകളിലൂടെ പകര്‍ന്നുകൊണ്ടി രിക്കുന്നതുമായ ദിവ്യകാരുണ്യാനുഭവ മാണ് സന്യാസസമൂഹത്തിന്റെ പ്രത്യേക സിദ്ധി. ആരാധനാ സന്യാസിനീസമൂഹം ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതം നയിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ദിവ്യകാരുണ്യം ഈ സമൂഹത്തിന്റെ കേന്ദ്രവും വളര്‍ച്ചയുടെ സ്രോതസും ഐക്യത്തിന്റെ അടയാളവുമാണ്.
വളര്‍ച്ചയുടെ പടവുകള്‍
1968 ല്‍ പൊന്തിഫിക്കല്‍ പദവിയി ലേക്കുയര്‍ത്തപ്പെട്ട സന്യാസിനീ സമൂഹത്തില്‍ ഇന്ന് 4000 ലധികം അംഗങ്ങളുണ്ട്. ദിവ്യകാരുണ്യാരാധന, ഇടവകപ്രേഷിതത്വം, മതബോധനം, വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹി കപ്രവര്‍ത്തനം മുതലായവയാണ് പ്രധാന പ്രേഷിത പ്രവര്‍ത്തന രംഗങ്ങള്‍.
രൂപതയില്‍
രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ സമൂഹത്തിന്റെ സെന്റ് ജോണ്‍സ് പ്രോവിന്‍സ് കാഞ്ഞിരപ്പള്ളിയില്‍ രൂപം കൊണ്ടു. ഇന്ന് 29 ഭവനങ്ങള്‍ രൂപത യിലുണ്ട്. പ്രോവി ന്‍സില്‍ ആകെ 35 ഭവനങ്ങളുണ്ട്.
1993 വരെ പൊന്‍കു ന്നത്താണ് പ്രോവി ന്‍ഷ്യല്‍ ഹൗസ് പ്രവര്‍ത്തിച്ചിരുന്നത്. 1993 സെപ്‌റ്റംബര്‍ 12 നു പ്രോവിന്‍ഷ്യല്‍ ഹൗസ് കുന്നുംഭാഗത്തേക്ക് മാറ്റി സ്ഥാപി ച്ചു. ഇപ്പോഴത്തെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ അമല കിടങ്ങത്താഴെ ആണ്.
പ്രോവിന്‍സിന്റെ സാമൂഹിക സേവനരംഗത്തെ വലിയൊരു നേട്ടമാണ് 2001 നവംബര്‍ 25 നു പൂര്‍ത്തിയാക്കിയ വൃദ്ധജന സംരക്ഷണകേന്ദ്രം (Geovanni Old Age Home). കൗണ്‍സലിംഗ് സെന്റര്‍, തിരുവചനവേദി, ബോധവത്‌ക്കരണ ക്ലാസ്സുകള്‍ എന്നിവയ്‌ക്കും ഈ ഭവനം ഉപയുക്തമാണ്.
ദിവ്യകാരുണ്യ വര്‍ഷത്തില്‍ രൂപതാ ബൈബിള്‍ അപ്പസ്‌തോലേറ്റി നോടുചേര്‍ന്ന് ‘ലവ് എ ഫാമിലി എഡ്യൂക്കേഷന്‍ പ്രോജക്‌ട്’ എന്ന പേരില്‍ പുതിയൊരു സേവനപാതയ്‌ക്ക് സമൂഹം തുടക്കമിട്ടു.